Connect with us

Kerala

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ

മരിച്ചത് മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥി

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഇന്ന് രാവിലെയാണ് കുണ്ടുതോട് സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.  തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

---- facebook comment plugin here -----

Latest