Connect with us

Kerala

എസ് ഐ ആര്‍: അന്തിമ വോട്ടര്‍ പട്ടികയിലുള്ളത് 2.69 കോടി പേര്‍; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും

എസ് ഐ ആറിന് മുമ്പുള്ള പട്ടികയില്‍ നിന്ന് ഒമ്പത് ലക്ഷം പേരുടെ കുറവാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമ പട്ടികയിലുള്ളത് 2.69 കോടി വോട്ടര്‍മാര്‍. നാളെയാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ് ഐ ആറിന് മുമ്പുള്ള പട്ടികയില്‍ നിന്ന് ഒമ്പത് ലക്ഷം പേരുടെ കുറവാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്.

ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയില്‍ ഒഴിവാക്കി. മരണപ്പെട്ടവര്‍, വിദേശ പൗരത്വം നേടിയവര്‍, താമസം മാറിയവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എസ് ഐ ആര്‍ കാലയളവില്‍ പേരുചേര്‍ക്കാന്‍ കിട്ടിയ അപേക്ഷകളില്‍ 13.51 ലക്ഷം അംഗീകരിച്ചു.

2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest