Kerala
പത്ത് ശതമാനം ക്ഷാമബത്ത കുടിശ്ശിക മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം
ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം നിരക്കില്‍ ഡി എ ലഭിക്കും.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പത്ത് ശതമാനം ക്ഷാമബത്ത (ഡി എ) കുടിശ്ശിക മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശ്ശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം നിരക്കില്‍ ഡി എ ലഭിക്കും. കഴിഞ്ഞാഴ്ച മൂന്ന് ശതമാനം കുടിശ്ശിക അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 10 ശതമാനം.
ഇതിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സര്‍ക്കാര്‍ അനുവദിച്ചു. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----





