Connect with us

Kerala

വിദ്യാര്‍ഥിനിയോട് ബസില്‍ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മലയാലപ്പുഴ പുതുക്കുളം മുണ്ടക്കല്‍ പുള്ളോലില്‍ വീട്ടില്‍ ഷിബു (51) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ബസിനുള്ളില്‍ ലൈംഗികാതിക്രമം കാട്ടിയ പ്രതി അറസ്റ്റില്‍. മലയാലപ്പുഴ പുതുക്കുളം മുണ്ടക്കല്‍ പുള്ളോലില്‍ വീട്ടില്‍ ഷിബു (51) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഷിബു സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയത്. ബസിലെ സ്ഥിരം യാത്രക്കാരനാണ് ഇയാള്‍.

പെണ്‍കുട്ടിയുടെ പരാതിയില്‍ മലയാലപ്പുഴ എസ് എച്ച് ഒ. ശ്രീജിത്ത്, എസ് സി പി ഒമാരായ ഇര്‍ഷാദ്, സി പി ഒമാരായ രതീഷ്, ഹിതേഷ്, സുബിന്‍, സജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest