smart watch
പിട്രോണ്‍ ഫോഴ്‌സ് എക്‌സ്10ഇ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യയിലുമെത്തി
ഒരു വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നുണ്ട്.

മുംബൈ | പിട്രോണ്‍ ഫോഴ്‌സ് എക്‌സ്10ഇ സ്മാര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചു. താങ്ങാവുന്ന വിലയിലുള്ള ഈ സ്മാര്‍ട്ട് വാച്ചിന് പക്ഷേ ഫീച്ചറുകളില്‍ കമ്പനി കുറവുവരുത്തിയിട്ടില്ല. രക്തത്തിലെ ഓക്‌സിജന്‍ തോത്, കലോറി ട്രാക്കിംഗ്, മുഴുസമയ ഹൃദയസ്പന്ദന നിരക്ക്, രക്തസമ്മര്‍ദം, ഉറക്കം, ആര്‍ത്തവചക്രം എന്നിവയെല്ലാം അറിയാന്‍ കഴിയുന്ന ഫിറ്റ്‌നസ്സ് വാച്ച് കൂടിയാണിത്.
10 -12 ദിവസം വരെ നീണ്ടുനില്‍ക്കുന്ന 250 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 20 ദിവസം വരെ ബാറ്ററി നീണ്ടുനില്‍ക്കും. ഇന്ത്യയില്‍ 1,899 രൂപ മുതലാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ വില ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ ആമസോണില്‍ 1,799 രൂപക്ക് ലഭ്യമാകും. അതേസമയം, പിട്രോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വില 3,299 രൂപയാണ്.
ഒനിക്‌സ് ബ്ലാക്ക്, സ്‌പേസ് ബ്ലൂ, സ്യൂഡെ പിങ്ക് നിറങ്ങളില്‍ ലഭ്യമാകും. ഒരു വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്യാന്‍ ബ്ലൂടൂത്ത് വി5 ഉണ്ട്.