Connect with us

കഥ

ഒരു തീവണ്ടി കിതയ്ക്കുന്നു

"ഹലോ' "ഹലോ' എന്നയാൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞെങ്കിലും തീവണ്ടിയുടെ കിതപ്പല്ലാതൊന്നും ഫോണിൽ നിന്ന് കേട്ടില്ല.

Published

|

Last Updated

സൂചി കുത്താൻ ഇടമില്ലാത്ത അത്ര തിരക്കുള്ള ബസ്. അതൊരു സർക്കാർ ബസ് കൂടെയാണെന്ന് ഓർക്കണം.
ആ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അയാളുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്.
ഫോണെടുത്ത് ചെവിയോട് ചേർത്തപ്പോൾ ഒരു തീവണ്ടിയുടെ കിതപ്പ് മാത്രമായിരുന്നു കേൾവിയിൽ……
“ഹലോ’ “ഹലോ’ എന്നയാൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞെങ്കിലും തീവണ്ടിയുടെ കിതപ്പല്ലാതൊന്നും ഫോണിൽ നിന്ന് കേട്ടില്ല.

ആരാകും ഫോണിൽ?
ആത്മഹത്യ ചെയ്യാനുറച്ച സുഹൃത്ത് ഫോൺ ചെയ്യവേ തീവണ്ടി വരുന്നത് കണ്ട് ഫോൺ എവിടെയെങ്കിലും ഉപേക്ഷിച്ചതാകുമോ?
വഴികേടിലായ മകൻ ജീവിതത്തോട് പിണങ്ങിപ്പോകുമ്പോൾ അച്ഛനെ അവസാനമായി വിളിക്കുന്നതുമാകാം…
വ്യസനങ്ങളുടെ തടവിൽ പാർത്ത് പാർത്ത് മടുത്ത ഭാര്യ മരണത്തോടൊപ്പം പോകുന്നുവെന്ന് പറയാൻ വിളിക്കുന്നതുമാകാം….
ഇങ്ങനെയുള്ള വ്യസന നിറം പുരണ്ട ചിത്രങ്ങൾക്ക് മുമ്പാകെ എത്ര നേരമാണെന്നറിയില്ല കനം വെച്ച മനസ്സുമായി അയാൾ നിന്നത്.

മിസ്സ്കോളുകളൊന്നും തിരിച്ചു വിളിക്കാറില്ല. ആവശ്യമെങ്കിൽ വിളിച്ചവർ വീണ്ടും വിളിക്കും. പക്ഷേ, ഇപ്പോൾ വരെ തുടർന്ന ആ പതിവ് തെറ്റിച്ച് വിളിച്ചപ്പോൾ ഫോണിലൊരു സ്ത്രീശബ്ദമാണ് കേട്ടത്.
“ഇങ്ങോട്ട് വിളിച്ചിരുന്നോ?’
“ഇല്ല…..’

“സാർ. ഞാൻ സാറിന്റെ കൂടെ വർക്ക് ചെയ്തിരുന്ന പ്രീതിയാണ്.’
ഇത്രയും പറഞ്ഞുകേട്ടപ്പോഴാണ് അയാൾക്ക് ആശ്വാസമായത്.
ഇല്ല. നമ്പർ തെറ്റി അവർ വിളിച്ചു കാണും. ഭയം കൊണ്ടോ ആദരവ് കൊണ്ടോ അതവർ അംഗീകരിക്കുന്നില്ലെന്നേയുള്ളുവെന്ന് അയാൾ വിശ്വസിച്ചു. അതുമല്ല അടിമുടി വെന്ത് നിന്ന ഒരാൾ, ഭയത്തിൽ നിന്നിങ്ങനെയെങ്കിലും അയാൾക്ക് മോചിതനാകാനുമായല്ലോ.

Content Highlights: A man traveling on a crowded government bus receives a mysterious phone call echoing only the sound of a moving train. Fearing a tragic event involving a loved one, his mind races through distressing scenarios. Relief finally comes when he calls back and discovers it was just a former colleague.

Latest