Connect with us

Kerala

മയക്കുമരുന്നു ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍

.ഏറ്റുമാനൂരും കോട്ടയത്തും ഫാര്‍മസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു

Published

|

Last Updated

കോട്ടയം \  മയക്കുമരുന്നുമായി ഫാര്‍മസിസ്റ്റ് കോട്ടയത്ത് പിടിയിലായി .വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്താനായി സൂക്ഷിച്ച 213 ഗ്രാം നൈട്രോസൈപാം ഗുളികയുമായി നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്‌സൈസിന്റെ പിടിയിലായത്.ഏറ്റുമാനൂരും കോട്ടയത്തും ഫാര്‍മസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

കോട്ടയം ടൗണില്‍ ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കാന്‍ എത്തിയപ്പോഴാണ് പ്രതി എക്‌സൈസിന്റെ വലയിലായത്. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.

Latest