Connect with us

akasa airlines

അകാശ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

രാകേഷ് ജുന്‍ജുന്‍വാല പ്രധാന നിക്ഷേപകനായിട്ടുള്ള എസ് എന്‍ വി ഏവിയേഷന്‍ കമ്പനിയുടെ കീഴിലാവും ആകാശ എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം ജുന്‍ജുന്‍വാല പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്ത് വിട്ടിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല നേതൃത്വം നല്‍കുന്ന ആകാശ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയത്തിന്റെ എന്‍ ഓ സി ലഭിച്ചതോടെ ഇനി കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ എയര്‍ ഓപ്പറേറ്റര്‍ പെര്‍മ്മിറ്റിനായി അപേക്ഷിക്കാം. ഇത് ലഭിക്കുന്നതോടെ അടുത്ത ജൂണോടുകൂടി വിമാന സര്‍വ്വീസുകള്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാകേഷ് ജുന്‍ജുന്‍വാല പ്രധാന നിക്ഷേപകനായിട്ടുള്ള എസ് എന്‍ വി ഏവിയേഷന്‍ കമ്പനിയുടെ കീഴിലാവും ആകാശ എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുക. ഈ രംഗത്തെ പ്രമുഖന്‍ വിനയ് ദുബെ ആണ് കമ്പനി സി ഈ ഒ.

കഴിഞ്ഞ ദിവസം ജുന്‍ജുന്‍വാല പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്ത് വിട്ടിരുന്നു. അടുത്ത് തന്നെ ആകാശ നൂറ് ബോയിംഗ് 737 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയേക്കും.

യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും ആശ്രയിക്കാവുന്നതുമായ നിരക്കില്‍ വിമാന യാത്ര സാധ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Latest