governor& govt conflicut
പെന്‍ഷനും ശമ്പളവും നല്‍കുന്നത് ഗവര്‍ണറുടെ വീട്ടില്‍ നിന്നല്ല: എം എം മണി
നാലാംക്കിട രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണര്‍ നാടിന്റെ തലവേദന

തിരുവനന്തപുരം | സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന സി പി എം നേതാവ് എം എം മണി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ തലവേദനയാണെന്ന് എം എം മണി പറഞ്ഞു.
പെന്‍ഷനും ശമ്പളവും നല്‍കുന്നത് ഗവര്‍ണറുടെ വീട്ടില്‍ നിന്നല്ല. ആരിഫ് മുഹമ്മദ് ഖാനടക്കം ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഗജനാവില്‍ നിന്നാണ്. അഞ്ച് പ്രാവശ്യം കൂറുമാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹമാണ് മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന് പറയുന്നത്. മണ്ടത്തരമാണ് ഗവര്‍ണര്‍ പറയുന്നത്. നാലാംക്കിട രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണര്‍. ഇതിന് മുമ്പ് നല്ല ആണുങ്ങള്‍ ഇരുന്ന കസേരയിലാണ് ഇദ്ദേഹം ഇരുന്ന തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്നും എം എം മണി കുറ്റപ്പെടുത്തി.