Connect with us

Kerala

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 50 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ

ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്ത് പറയാത്തതെന്ന് കുട്ടി മൊഴി നല്‍കി

Published

|

Last Updated

തിരുവനന്തപുരം| പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവുണ്ട്. 2018 ഡിസംബര്‍ 31നായിരുന്നു ആദ്യ പീഡനം. പുതുവര്‍ഷം ആഘോഷിക്കാന്‍ കുട്ടിയും സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം കോവളത്ത് പോയിരുന്നു. മടക്കയാത്രയില്‍ ഇയാള്‍ എല്ലാവരെയും ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി.

2019 ജനുവരി 12ന് കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പീഡിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാന്‍ പോയി. രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികളെ അന്വേഷിച്ച് കണ്ടത്തിയ പൂന്തുറ പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്ത് പറയാത്തതെന്ന് കുട്ടി മൊഴി നല്‍കി. ഒരു മോഷണക്കേസില്‍ പിടിയിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചതിലാണ് കുറ്റം തെളിഞ്ഞത്.