International
മജീദ് ഇബ്നുൽറേസയെ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചു
ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കഴിഞ്ഞദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ടെഹ്‌റാൻ | അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ. റെവല്യൂഷണറി ഗാർഡ് ജനറൽ മജീദ് ഇബ്നുൽറേസയെയാണ് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചത്. പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി മെഹ്ദി തബതബഈ ആണ് എക്സിലൂടെ നിയമന വിവരം പുറത്തുവിട്ടത്.
ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കഴിഞ്ഞദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് സൈനിക രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുള്ള ജനറൽ മജീദ് ഇബ്നുൽറേസ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.
റെവല്യൂഷണറി ഗാർഡിലെ (ഐ ആർ ജി സി) നിർണ്ണായക പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.
Summary
Iranian President Masoud Pezeshkian has officially appointed Revolutionary Guards General Majid Ebnelreza as the country’s acting defence minister. The decision comes after his predecessor was killed during recent high-profile strikes conducted by US and Israeli forces. As a veteran of the Islamic Revolutionary Guard Corps (IRGC), Ebnelreza takes charge of Iran’s military apparatus during a period of intense regional conflict and leadership transition.




