National
മഹാരാഷ്ട്രയിലെ പാൽഘറിൽ രാസനിര്‍മ്മാണ ശാലയിൽ വാതകച്ചോർച്ച
ഫയര്‍ഫോഴ്സും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമും സ്ഥലത്തെത്തി ചോര്‍ച്ച നിയന്ത്രണവിധേയമാക്കി
പാല്‍ഘര്‍| പാല്‍ഘര്‍ ജില്ലയിലെ ബോയിസര്‍ താരപൂര്‍ വ്യവസായ മേഖലയിലെ രാസനിര്‍മ്മാണ ശാലയില്‍ വാതകച്ചോര്‍ച്ച. ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. യൂണിറ്റിലെ സ്റ്റോറേജ് ടാങ്കുകളില്‍ ഒന്നില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമും സ്ഥലത്തെത്തി ചോര്‍ച്ച നിയന്ത്രണവിധേയമാക്കി.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഫാക്ടറിയിലെ തൊഴിലാളികളെയും സമീപത്തുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ വീഴ്ചയാണോ സംഭവത്തിന് പിന്നിലെന്ന് അധികൃതര്‍ അന്വേഷിച്ചു വരികയാണ്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.





