International
അമേരിക്കൻ - ഇസ്റാഈൽ ആക്രമണത്തിൽ പരുക്കേറ്റ, ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യയും മരിച്ചു
ശനിയാഴ്ച ഖാംനഈ കൊല്ലപ്പെട്ട അതേ അമേരിക്കൻ-ഇസ്റാഈൽ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ടെഹ്റാൻ | ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ ബാഖെർസാദെ അന്തരിച്ചു. ശനിയാഴ്ച ഖാംനഈ കൊല്ലപ്പെട്ട അതേ അമേരിക്കൻ-ഇസ്റാഈൽ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഖാംനഈയുടെ വസതിക്കും ഓഫീസിനും നേരെ നടന്ന മിസൈൽ ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതേ ആക്രമണത്തിൽ തന്നെയായിരുന്നു ഖാംനഈയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
1964-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ആറ് മക്കളുണ്ട്.
Summary
The wife of Iran’s late Supreme Leader Ayatollah Ali Khamenei, Mansoureh Khojasteh Bagherzadeh, has succumbed to injuries sustained during the massive US-Israeli airstrike in Tehran that claimed her husband’s life. According to Iran’s Tasnim news agency, she was undergoing treatment following the coordinated attack on the leadership compound. Her passing marks another significant loss for the Iranian leadership family amidst the ongoing regional conflict.



