Connect with us

International

കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; മൂന്ന് വിമാനങ്ങൾ തകർന്നു, സൈനികർ രക്ഷപ്പെട്ടു

സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുവൈത്ത് അധികൃതർ സമ്മതിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്

Published

|

Last Updated

ഫയൽ ചിത്രം

കുവൈത്ത് സിറ്റി | കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യു എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിനിടെ അതീവ ഗൗരവകരമായ ഈ സംഭവം ഉണ്ടായത്. അമേരിക്കയുടെ മൂന്ന് എഫ് 15 ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനങ്ങളാണ് കുവൈത്ത് സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നത്.

വിമാനങ്ങളിലുണ്ടായിരുന്ന ആറ് പൈലറ്റുമാരും തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരെ സുരക്ഷിതമായി കണ്ടെത്തിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സെന്റ്കോം എക്സിലൂടെ അറിയിച്ചു. സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുവൈത്ത് അധികൃതർ സമ്മതിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ കുവൈത്ത് പ്രതിരോധ സേന നൽകിയ പിന്തുണയ്ക്ക് അമേരിക്ക നന്ദി അറിയിച്ചു.

മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ചാണോ കുവൈത്ത് തങ്ങളുടെ സഖ്യകക്ഷിയായ അമേരിക്കയുടെ വിമാനങ്ങൾക്ക് നേരെ മിസൈൽ തൊടുത്തതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

Summary

The United States Central Command (CENTCOM) has announced that three US F-15E Strike Eagle fighter jets were mistakenly shot down by Kuwaiti air defense systems on Sunday. Fortunately, all six aircrew members managed to eject safely and are reported to be in stable condition after being recovered. While Kuwait has acknowledged the accidental engagement, a full investigation is currently underway to determine the cause of this high-profile friendly fire incident amidst the ongoing regional conflict.

---- facebook comment plugin here -----

Latest