Kerala
കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
നടന്നു പോവുകയായിരുന്ന പരമേശ്വരനെ കൊടുമണ്‍ ഭാഗത്തു നിന്ന് ഏഴംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
നടന്നു പോവുകയായിരുന്ന പരമേശ്വരനെ കൊടുമണ്‍ ഭാഗത്തു നിന്ന് ഏഴംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
---- facebook comment plugin here -----