Connect with us

Kerala

മാല പൊട്ടിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മറ്റൊരു മാല പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍

ബിനു തോമസ് 17 കേസുകളില്‍ പ്രതി

Published

|

Last Updated

പത്തനംതിട്ട | പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മറ്റൊരു പിടിച്ചുപറി കേസില്‍ അറസ്റ്റില്‍. റാന്നി പഴവങ്ങാടി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ്(35) ആണ് അറസ്റ്റിലായത്.ആറന്മുളയില്‍വച്ച് പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍   ജാമ്യത്തിലിറങ്ങിയാണ് ഇപ്പോള്‍ കുമ്പളയിലും സമാന കുറ്റകൃത്യം ആവര്‍ത്തിച്ചത്

സെപ്റ്റംബര്‍ 20ന് രാവിലെ പള്ളിയില്‍ പോയി മടങ്ങി വരികയായിരുന്ന കുമ്പഴ സ്വദേശി കുഞ്ഞമ്മ എബ്രഹാം (81) ന്റെ മാലയാണ് ഇയാള്‍ ഒരു ബൈക്കില്‍ എത്തി പൊട്ടിച്ചത്. മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തവണയും മാവേലിക്കരയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കുമ്പഴയില്‍ എത്തി മാല പൊട്ടിച്ചത്.

പ്രതിയെ അന്വേഷിച്ചു വരവേ റാന്നിയില്‍ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന സമയത്ത് ഇയാള്‍ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തതിനാല്‍ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ നല്‍കിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനു തോമസ് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് എന്ന് പത്തനംതിട്ട സി ഐ അരുണ്‍ പറഞ്ഞു. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

എസ് എച്ച് ഒ അനീഷ് എബ്രഹാം, എസ് ഐ അജി കെ ബി, എസ് സി പി ഒമാരായ സന്ദീപ്, സുബിന്‍, ഷിബു, വിജേഷ് അരുണ്‍, സി പി ഒമാരായ അനീഷ്, മിഥുന്‍, ജിത്ത്, നിസാം അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Pathanamthitta police arrested 35-year-old habitual offender Binu Thomas for snatching a gold chain from an elderly woman in Kumbazha. The accused committed the crime while out on bail using a stolen motorcycle from Mavelikara. Facing around 17 theft cases, he was produced in court and remanded.

---- facebook comment plugin here -----

Latest