Connect with us

National

ഏഷ്യന്‍ ഗെയിംസ്: ലോങ് ജംപില്‍ വെള്ളിത്തിളക്കവുമായി മലയാളത്തിന്റെ മുരളി ശ്രീശങ്കര്‍

നാലാം റൗണ്ടില്‍ പരുക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു

Published

|

Last Updated

നാഗോവ് |  ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീ ശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ചാടിയാണ് താരം മെഡല്‍ സ്വന്തമാക്കിയത്. 8.17 മീറ്റര്‍ ചാടിയ ചൈനയുടെ ഷി യുഹായ്ക്കാണ് സ്വര്‍ണം. ആദ്യറൗണ്ടില്‍ 7.16 ചാടി മുരളി ശ്രീ ശങ്കര്‍ മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാം റൗണ്ടില്‍ 8.07 ചാടി രണ്ടാമത് എത്തി.

നാലാം റൗണ്ടില്‍ പരുക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.മെഡല്‍ പ്രതീക്ഷയുണര്‍ത്തിയ മറ്റൊരു ഇന്ത്യന്‍ താരമായ ഡേവിഡ് പട്ടുരാജുവിന്റെ പ്രകടനം നിരാശജനകമായിരുന്നു. 7.70 മീറ്റര്‍ ചാടി ഏഴാമതാണ് ഫിനിഷ് ചെയ്തത്. മുരളി ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്.

ഏഷ്യന്‍ ഗെയിംസില്‍ മുരളി ശ്രീശങ്കറിന്റെ തുടര്‍ച്ചയായ രണ്ടാം മെഡല്‍ കൂടിയാണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതുകൂടാതെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വെള്ളി മെഡലും ശ്രീശങ്കര്‍ സ്വന്തമാക്കിയിട്ടുണ്ട്

Content Highlights: Malayali athlete Murali Sreeshankar secured a silver medal in the men’s long jump event at the Asian Games with a best jump of 8.07 meters. China’s Shi Yuhao clinched the gold medal by leaping 8.17 meters, while India’s David Patturaju finished seventh with a 7.70-meter effort. Sreeshankar was forced to withdraw from the fourth round due to an injury

---- facebook comment plugin here -----

Latest