Connect with us

Kerala

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍ അതൊരു തട്ടിപ്പായിരിക്കും

Published

|

Last Updated

തിരുവനന്തപുരം |  രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍ അതൊരു തട്ടിപ്പായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷനെ നിയോഗിക്കുന്ന കമ്മിറ്റി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നുംഎന്നാല്‍ മാത്രമേ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യം ശക്തമാവുകയും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ എന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Ramesh Chennithala demanded the immediate resignation of Chief Election Commissioner Gyanesh Kumar to preserve parliamentary democracy in India. He stated that the public has lost faith in the current Election Commission and termed future elections under it a farce. He also urged restructuring the appointment panel to include the Chief Justice of India

---- facebook comment plugin here -----

Latest