Kerala
ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍
പ്രതികള്‍ കുറച്ചുകാലമായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി | ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാല്‍ ഗോപാല്‍ (30) ഗോബര്‍ദന്‍ നിയാല്‍ (36) ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും ആലുവ പോലിസും ചേര്‍ന്ന് പിടികൂടിയത്.
ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസ് കയറാന്‍ പോകുന്ന വഴിയാണ് പിടിയിലാകുന്നത്.
കിലോയ്ക്ക് 3,000 രൂപ നിരക്കില്‍ ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വില്‍പന നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ കുറച്ചുകാലമായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
Content Highlights: Three Odisha natives were arrested in Aluva with 10 kg of ganja by the DANSAF team and local police. The suspects bought the contraband in Odisha for low rates to sell at inflated prices locally. They were intercepted while heading toward Perumbavoor after arriving at the railway station.


