Kerala
മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കണം; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം|മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി കത്ത് നല്‍കിയതായും ചെന്നിത്തല വ്യക്തമാക്കി.
യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധത്തെ കാര്യമായി എടുക്കുന്നില്ല. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും. കുടുംബ ബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
Content Highlights:
Ramesh Chennithala stated that current Chief Minister security is inadequate and needs enhancement as requested by Intelligence ADGP. He assured strict action against cyber attacks targeting leaders like KC Venugopal. He also demanded immediate resignation of Chief Election Commissioner Gyanesh Kumar.




