Connect with us

Kerala

വിധവ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് കൈക്കലാക്കി; സിപിഎം നേതാവായ ബേങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍

നൗഫലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

Published

|

Last Updated

മലപ്പുറം |  വിധവ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം നേതാവും ബേങ്ക് ജീവനക്കാരനുമായ കെ ടി നൗഫലിനെ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബന്‍ ബേങ്കിന്റെ മൂര്‍ക്കനാട് ശാഖയിലെ ജീവനക്കാരനായിരുന്നു നൗഫല്‍. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ്.നൗഫലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

മൂര്‍ക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപയ നൗഫല്‍ തട്ടിയെടുത്തുവെന്നാണ് പരാതി. നവംബര്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പെന്‍ഷന്‍ തുകയാണ് നഷ്ടമായത്. പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് വീട്ടമ്മ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് പെന്‍ഷന്‍ അനുവദിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയിരുന്ന വിശദീകരണം.

തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നൗഫല്‍ 18,000 രൂപ തിരിച്ചടച്ചതായാണ് വിവരം. കൊളത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബേങ്ക് നൗഫലിനെ സസ്‌പെന്‍ഡ് ചെയ്തത്.

.

Content Highlights: CPM leader and bank employee KT Noufal was suspended for forging a widow signature to steal pension funds in Malappuram. The suspect allegedly misappropriated 20,000 rupees belonging to a resident of Moorkanad. Following a police complaint, the bank suspended him and the party expelled him

---- facebook comment plugin here -----

Latest