Kerala
ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ട് പേര്‍ അറസ്റ്റില്‍
ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സുരക്ഷാ വീഴ്ച.
തിരുവനന്തപുരം | ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വളളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരാണ് അറസ്റ്റിലായത്
ഇന്നലെ തിരുവനന്തപുരം കോവളത്താണ് സംഭവം.ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സുരക്ഷാ വീഴ്ച. തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംഗ്ഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Content Highlights: Police arrested two youths for attempting to ride a motorcycle into the motorcade of Vice President C P Radhakrishnan in Kovalam, Thiruvananthapuram. The suspects, identified as Ashkar and Nadirsha from Vallakkadavu, breached security while the Vice President was returning to the airport. Authorities intercepted and apprehended the duo at Kanjiramkulam, confirming they were under the influence of alcohol.






