Connect with us

International

നേപ്പാളിലെ മഞ്ഞുമല ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു 12 പേരെ കാണാനില്ല

നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലങ് ഹിമാല്‍ കൊടുമുടിയില്‍ ഞായറാഴചയാണ് മഞ്ഞ്മലയിടഞ്ഞ് അപകടമുണ്ടാത്

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിലെ ഹിംലിങ് ഹിമാൽ കൊടുമുടിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മനാങ് ജില്ലയിലെ 7,126 മീറ്റർ ഉയരമുള്ള ഹിംലിങ് ഹിമാലിന്റെ ബേസ് ക്യാമ്പിൽ ഞായറാഴ്ചയായിരുന്നു അപകടം. കനത്ത ഹിമപാതത്തിൽ പർവതാരോഹകരും കൂടെയുണ്ടായിരുന്ന മറ്റ് ജീവനക്കാരും താമസിച്ചിരുന്ന ടെന്റുകൾ മഞ്ഞുമലയിടിഞ്ഞ് പൂർണമായും തകരുകയായിരുന്നു.

ബിരേന്ദ്ര ഗുരുങ്, ഘാൻ ശ്യാം റായ്, ഛെബി ഭോതെ, പസാങ് ഭോതെ എന്നിവരുടെ മൃതദേഹങ്ങളാണ് നേപ്പാൾ നാഷണൽ മൗണ്ടൻ ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നും ഇന്നലെയുമായി കണ്ടെടുത്തത്. ക്ലൈംബിങ് സീസൺ മുന്നോടിയായി റൂട്ട് തയ്യാറാക്കാനും ബേസ് ക്യാമ്പ് ഒരുക്കാനുമായി കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം രണ്ടാഴ്ച മുമ്പ് മലനിരകളിലേക്ക് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തക സംഘം ഹെലികോപ്റ്റർ മാർഗം സ്ഥലത്തെത്തി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടത്തിൽ ഇനിയും കാണാതായ 12 പേർക്കായുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Two more bodies recovered from Nepal’s Himling Himal avalanche. Four climbers/staff identified; 12 still missing. Rescue hampered by bad weather; helicopter search continues.

---- facebook comment plugin here -----

Latest