Connect with us

National

ഒഡിഷ തീരത്ത് ചരക്ക് കപ്പല്‍ എന്‍ജിന്‍ തകരാറിലായി ചരിഞ്ഞു; 23 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

പാരദ്വീപ് പോര്‍ട്ട് അതോറിറ്റിയുടെ ടഗ് ബോട്ട് ഉപയോഗിച്ച് കപ്പല്‍ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റി

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡിഷ തീരത്ത് വെച്ച് തകരാറിലായ വിദേശ കെമിക്കല്‍ ടാങ്കറില്‍ നിന്ന് 23 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്.ബെലീസ് പതാകയേന്തിയ ‘ എം ടി സീഗള്‍ 9’ എന്ന ടാങ്കര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

ഒഡിഷയിലെ പാരദ്വീപിന് ഏകദേശം 37 നോട്ടിക്കല്‍ മൈല്‍ അകലെ സെപ്തംബര്‍ 27ന് രാവിലെയായിരുന്നു സംഭവം. കപ്പലിന്റെ പ്രധാന എന്‍ജിന്‍ തകരാറിലാകുകയും ബാലസ്റ്റ് ടാങ്കുകളില്‍ വെള്ളം കയറുകയും ചെയ്തതിനെത്തുടര്‍ന്ന് കപ്പല്‍ ഒരു വശത്തേക്ക് അപകടകരമായി ചരിയുകയായിരുന്നു. 9,000 ടണ്‍ പാം ഓയിലാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

അപകട സന്ദേശം ലഭിച്ചയുടന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഐ സി ജി എസ് വിശ്വസ്ത് എന്ന പട്രോളിങ് കപ്പല്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കപ്പലില്‍ നിന്നും ചെറിയ തോതില്‍ പാം ഓയില്‍ ചോര്‍ച്ചയുണ്ടായെങ്കിലും കോസ്റ്റ് ഗാര്‍ഡിന്റെ വിമാനങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ അത് പിന്നീട് പൂര്‍ണ്ണമായും നീക്കം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ പാരദ്വീപ് പോര്‍ട്ട് അതോറിറ്റിയുടെ ടഗ് ബോട്ട് ഉപയോഗിച്ച് കപ്പല്‍ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.

Content Highlights:
The Indian Coast Guard rescued 23 crew members from the Belize-flagged chemical tanker MT Seagull 9 off the Odisha coast. The vessel tilted dangerously after suffering engine failure and water ingress 37 nautical miles from Paradip. ICGS Vishwast executed the emergency rescue operation.

---- facebook comment plugin here -----

Latest