Connect with us

Kerala

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്

Published

|

Last Updated

കോട്ടയം |  രണ്ടു വയസ്സുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍- സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

 

മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയുണ്ടായിരുന്നില്ല. കുട്ടിയെ ഉടന്‍ ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും

Content Highlights: A two-year-old boy named Evan Alex died after falling into an uncovered well at Pinnakkanad in Kottayam district. The toddler went missing while playing in the yard and was later spotted inside the well. Fireforce personnel retrieved the child, but he could not be saved

---- facebook comment plugin here -----

Latest