Connect with us

Saudi Arabia

റിയാദില്‍ പാസ്‌പോര്‍ട്ട് വിതരണ സമയം ദീര്‍ഘിപ്പിച്ചു

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാനമായ റിയാദില്‍ പാസ്‌പോര്‍ട്ട് ഔദ്യോഗിക വിതരണ സമയം ദീര്‍ഘിപ്പിച്ചു. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പാസ്പോര്‍ട്ട് വിതരണം രാവിലെ 7:30 മുതല്‍ വൈകീട്ട് ആറ് വരെ തുടരുമെന്ന് പാസ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചു.

എല്ലാ പൗരന്മാര്‍ക്കും പുതിയ പാസ്പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സേവനങ്ങള്‍ സുഗമമാക്കുന്നതിന് ‘അബ്ഷര്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.