Kerala
പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയം; സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
അടവ് പുതുക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന
ന്യൂഡല്‍ഹി | സി പി എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അടുത്ത വര്‍ഷം ഏപ്രിലില്‍ മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയാണ് യോഗത്തിന്റ അജണ്ട.
ബി ജെ പിയെ ചെറുക്കുന്നതില്‍ ഇന്ത്യ സഖ്യം വിജയിച്ചെങ്കിലും പാര്‍ട്ടിക്കോ ഇടത് പക്ഷത്തിനോ നേട്ടം ഉണ്ടാക്കാന്‍ ആയില്ലെന്ന് നേരത്തെ തയ്യാറാക്കിയ അടവ് അവലോകന രേഖയില്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ അടവ് പുതുക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
സംഘടന ശക്തി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നയ സമീപനങ്ങള്‍ ആകും രേഖയില്‍ ഉണ്ടാകുക എന്നാണ് വിവരം. സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ യോഗം വിലയിരുത്തും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളുടെ അവലോകനവും യോഗത്തില്‍ ഉണ്ടാകും.