Connect with us

Kerala

തിരുവനന്തപുരത്ത് പോലീസിനെ ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് പറഞ്ഞാണ് ആക്രമണം.

Published

|

Last Updated

തിരുവനന്തപുരം| നഗരൂരില്‍ പോലീസിനെ ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് പറഞ്ഞാണ് ആക്രമണം. കാറില്‍ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ് ആക്രമിക്കപ്പെട്ടതിനെതിരെ ഡിവൈഎഫ്ഐ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ കെഎസ്യു പതാകകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കീറിയിരുന്നു. ഇതിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് നേരെയുള്ള വാക്കേറ്റവും കയ്യാങ്കളിയും.