Connect with us

parasuram express

പരശുറാം എക്സ്‌പ്രസ്സ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും

മംഗലാപുരം മുതൽ ഷോർണൂർ വരെയാണ് പരശുറാം സർവീസ് നടത്തുന്നത്.

Published

|

Last Updated

ഷോർണൂർ | മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്‌പ്രസ്സ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും. കോട്ടയത്ത് പാതയിരട്ടിപ്പക്കൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നു. മലബാർ മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമാകുമെന്ന യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് പരശുറാം ഭാഗികമായി ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.

മംഗലാപുരം മുതൽ ഷോർണൂർ വരെയാണ് പരശുറാം സർവീസ് നടത്തുന്നത്. ഉച്ചക്ക് ശേഷം മംഗലാപുരത്തേക്കും സർവീസുണ്ടാകും. ഉച്ചക്ക് ശേഷം കാസർകോട് ഭാഗത്തേക്കുള്ള അൺ റിസർവ്ഡ് കോച്ചുകളുള്ള ഏക ട്രെയിനാണ് പരശുറാം. ഓഫീസ് സമയത്തുള്ള ട്രെയിൻ ആയതിനാൽ രാവിലെയും വൈകിട്ടുമെല്ലാം കണ്ണൂരിലേക്കും കാസർകോട്ടേക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കുമെല്ലാം നൂറുകണക്കിന് പേർ ആശ്രയിച്ചിരുന്നു ട്രെയിൻ ആണിത്.

---- facebook comment plugin here -----

Latest