Connect with us

Kerala

പാനൂര്‍ സ്‌ഫോടനം; ബന്ധമില്ലെന്ന് സി പി എം

'മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. അന്നു തന്നെ പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്.'

Published

|

Last Updated

പാനൂര്‍ | പാനൂര്‍ സ്‌ഫോടനവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റി. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. അന്നു തന്നെ പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സി പി എമ്മിനെതിരെ ബോധപൂര്‍വം പ്രചാരണം നടത്തുകയാണെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു.

അതിനിടെ, പാനൂരില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് കണ്ടെടുത്തു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പരുക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.