Connect with us

panamaram murder

പനമരം ഇരട്ടക്കൊലപാതകം: പ്രതിയെ വിട്ടുകിട്ടാന്‍ ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക

Published

|

Last Updated

കല്‍പ്പറ്റ | പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനായി ഇന്ന് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.

മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ഇന്നലെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയായ അര്‍ജുന്‍ അറസ്റ്റിലാകുന്നത്.
നേരത്തേ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അര്‍ജുന്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 10നാണ് പനമരം നെല്ലിയമ്പത്ത് റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയമ്മയും കൊല്ലപ്പെട്ടത്.