Connect with us

National

സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍

കുറ്റമറ്റ അന്വേഷണത്തിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ബെംഗളുരു|ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം സിഐഡിക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണിത്. കുറ്റമറ്റ അന്വേഷണത്തിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായെന്ന കുടുംബത്തിന്റെ പരാതിയും വിശദമായി അന്വേഷിക്കും.

അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്. സിജെ റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പമാണെന്ന് ടി ജെ ജോസഫ് പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് സിജെ റോയ് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നു.

 

 

Latest