Connect with us

National

കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷയില്‍ കേരളം

കേരളം നിരന്തരം ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയില്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്

Published

|

Last Updated

ന്യൂദല്‍ഹി | 2026-2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നു കരുതുന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് കേരളം.

കേരളം നിരന്തരം ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയില്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്. എ ഐ, ഓട്ടോമൊബൈല്‍, പ്രതിരോധം, ഇലക്ട്രോണിക്‌സ്, അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ, തുടങ്ങിയ മേഖലകള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. നികുതി മേഖലയില്‍ മാറ്റം ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം.

ഇ ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍പ്പാതയ്ക്കും ശബരി റെയില്‍വേ തുടങ്ങിയ പദ്ധതികള്‍ക്കും നീക്കിയിരിപ്പ് ഉണ്ടാവുമെന്നു പ്രതീക്ഷയുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ വേണമെന്നും റബറിന്റെ താങ്ങു വില ഉയയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം പലപ്പോഴായി വെട്ടിക്കുറച്ച 21,000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നതാണ് കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.

 

Latest