Connect with us

National

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍

ഒഡീഷ്യയില്‍ നിന്ന് കയറ്റിയ ഇരുമ്പ് അയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു കപ്പല്‍

Published

|

Last Updated

ന്യൂഡല്‍ഹി  | ഒഡീഷ്യ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക് കപ്പല്‍ മുങ്ങി. പനാമ പതാകയേന്തിയ എം വി ഒഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് മുങ്ങിയത്. 1,700 ടണ്‍ ഇരുമ്പ് അയിരുമായി ആഗസ്റ്റ് 20ന് രാത്രി 10.30 ഓടെ ഒഡീഷ്യയിലെ പാരദീപ് തുറമുഖത്ത് നിന്ന് യാത്ര തിരിച്ചതായിരുന്നു കപ്പല്‍.

ചൈനയില്‍ നിന്നുള്ള 20 പേരും മ്യാന്മറില്‍ നിന്നുള്ള മൂന്ന് പേരും ബംഗ്ലാദേശില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഒഡീഷ്യയില്‍ നിന്ന് കയറ്റിയ ഇരുമ്പ് അയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു കപ്പല്‍ എന്ന് അധികൃതര്‍ അറിയിച്ചു.

കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ആഗസ്റ്റ് 22-ന് രാവിലെ 11.48-ഓടെയാണ് ശ്രീ വിജയപുരത്തെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന് വിവരം ലഭിക്കുന്നത്. കപ്പല്‍ നടത്തിപ്പുകാരായ വിക്ടറി സ്റ്റാര്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള സഹായ അഭ്യര്‍ത്ഥന എത്തിയത്.

ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.തീരസംരക്ഷണ സേനയുടെ വരദ്, അന്‍മോല്‍ എന്നീ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചു. കൂടാതെ, പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി വിജിത് എന്ന മൂന്നാമതൊരു കപ്പലും ശ്രീ വിജയപുരത്തുനിന്ന് വിന്യസിച്ചിട്ടുണ്ട്.

Content Highlights: A Panama-flagged cargo vessel MV Ocean-Winner sank in the Bay of Bengal approximately 240 nautical miles off the Odisha coast. Carrying 1,700 tonnes of iron ore and 24 crew members, it was bound for Singapore from Paradip Port. Indian Coast Guard and Navy launched a joint rescue operation.

 

---- facebook comment plugin here -----

Latest