imran khan
പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
ഇസ്ലാമാബാദ് പോലീസ് ഹെലികോപ്ടറില്‍ ലാഹോറില്‍ എത്തിയിട്ടുണ്ട്.

ഇസ്‌ലാമാബാദ് | പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി ഇസ്ലാമാബാദ് പോലീസ് ലാഹോറിലെ സമാന്‍ പാര്‍ക്ക് വസതിയിലെത്തും. ഇസ്ലാമാബാദ് പോലീസ് ഹെലികോപ്ടറില്‍ ലാഹോറില്‍ എത്തിയിട്ടുണ്ട്.
അറസ്റ്റ് നടപടികള്‍ക്കായി ഇസ്ലാമാബാദ്- ലാഹോര്‍ പോലീസ് ഉദ്യോഗസ്ഥര്‍ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൊതുയോഗത്തില്‍ വെച്ച് വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍.
ഇംറാനെ ഈ മാസം 29ന് മുമ്പായി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ, മറ്റൊരു കേസിൽ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്തിട്ടുണ്ട്. അന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെങ്കിലും സാധിച്ചിരുന്നില്ല.