Connect with us

Kerala

തോട്ടില്‍ വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോട്ടയം പാറമ്പുഴ പാപ്പാലിയില്‍ സുനില്‍ കുമാര്‍ (മോനായി-48) ആണ് മരിച്ചത്. വീട്ടിലേക്കുള്ള രണ്ട് അടി മാത്രം വീതിയുള്ള വഴിയിലെ കൈത്തോട്ടില്‍ സുനില്‍ വീണുപോവുകയായിരുന്നു.

Published

|

Last Updated

കോട്ടയം | നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം തോട്ടില്‍ വീണ് യുവാവ് മരിച്ചു. കോട്ടയം പാറമ്പുഴ പാപ്പാലിയില്‍ സുനില്‍ കുമാര്‍ (മോനായി-48) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്.

വീട്ടിലേക്കുള്ള രണ്ട് അടി മാത്രം വീതിയുള്ള വഴിയിലെ കൈത്തോട്ടില്‍ സുനില്‍ വീണുപോവുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസി ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള തോടായതിനാല്‍ വിഫലമായി.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, പത്തടിയിലേറെ താഴ്ചയുള്ള തോട്ടില്‍ നിന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം അരമണിക്കൂറിലേറെ സമയം വെളളത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചു നിര്‍ത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.

പിന്നീട് ഈസ്റ്റ് പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights:
A painting worker tragically lost his life after accidentally falling into a canal. Local authorities and rescue teams recovered the body from the water shortly after the incident. Investigations are currently underway to determine the exact circumstances that led to the tragic mishap.

 

---- facebook comment plugin here -----

Latest