Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: സി ബി ഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പൊതുതാത്പര്യ ഹരജിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ പരിശോധന കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സി ബി ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹരജിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സംസ്ഥാന പോലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹരജിക്കാരന്റെ ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കേസില്‍ ഇതുവരെ 25 പ്രതികളെ അറസ്റ്റ് ചെയ്യുകയും 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മാധ്യമ ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

അന്വേഷണത്തില്‍ ഇന്റലിജന്‍സ് വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റാണെന്നും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോവുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

Content Highlights:
The High Court rejected the plea seeking a CBI probe into the attack on ED officers. The court dismissed the petition after considering the current progress of the ongoing investigation. This ruling marks a significant development in the controversial case involving the central agency.

---- facebook comment plugin here -----

Latest