Connect with us

Kerala

പ്രിയദര്‍ശിനി സൗജന്യ യാത്ര; കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു

Published

|

Last Updated

കാസര്‍കോട്|കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണിത്. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നിര്‍ദേശങ്ങള്‍ വെച്ചു.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂര്‍ണമായ തകര്‍ച്ചയ്ക്ക് ഇത് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്.

Content Highlights:
Private buses in Kasaragod district will go on strike on Monday. Owners claim the industry is facing heavy financial losses due to the KSRTC Priyadarshini free travel scheme for women. The Private Bus Operators Federation has submitted proposals to the government to protect their sector.

 

Latest