Uae
ഷാർജ; ലോക പുസ്തക വിൽപ്പന സമ്മേളനം സെപ്തംബറിൽ
98 രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തമുണ്ടാകും.
ഷാർജ| ലോക പുസ്തക വിൽപ്പന സമ്മേളനം സെപ്തംബർ 19,20 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടത്തുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ് ബി എ) ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അറിയിച്ചു. 98 രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തമുണ്ടാകും. ഷാർജയിൽ അഞ്ചാമത് ബുക്ക് സെല്ലേഴ്സ് കോൺഫറൻസാണിത്.
ഈ വർഷം, ആഗോള പുസ്തക വിതരണത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ആലോചിക്കുമെന്ന് എസ് ബി എയുടെ സിഇഒ അഹ്്മദ് ബിൻ റക്കദ് അൽ ആമിരി പറഞ്ഞു. വിതരണക്കാരും പ്രസാധകരും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനും പുസ്തക വിൽപ്പനയിലും വിതരണത്തിലും ത്വരിതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനം അഭിസംബോധന ചെയ്യുന്നതിനുമായി 98 രാജ്യങ്ങളിൽ നിന്ന് വിൽപ്പനക്കാർ, വിതരണക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എത്തും.
വിതരണ മേഖലയുടെ വൈദഗ്ധ്യവും മികച്ച രീതികളും പരസ്പരം കൈമാറാനും അതിർത്തി കടന്നുള്ള സഹകരണം പര്യവേഷണം ചെയ്യാനും വിപണി വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ അവതരിപ്പിക്കാനും പ്രാപ്തമാക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സ്റ്റോക്ക് മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാനൽ ചർച്ചകളും പ്രത്യേക ശിൽപ്പശാലകളും ഒരുക്കും. എഴുത്തുകാരുമായും പ്രസാധകരുമായും സുസ്ഥിരമായ പ്രൊഫഷണൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുക, ആശയവിനിമയ ഉപകരണങ്ങളുടെയും ഫലപ്രദമായ ബിസിനസ്സ് തന്ത്രങ്ങളുടെയും ഉപയോഗം പരമാവധിയാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
Content Highlights:
The Sharjah Book Authority announced the 5th World Book Sellers Conference will be held on September 19 and 20 at Sharjah Expo Centre. Industry professionals from 98 countries will discuss global distribution networks and digital transformation. The event features panel discussions and workshops.




