Uae
ദുബൈ; 2033 ഓടെ സ്വകാര്യ സ്‌കൂളുകളിൽ പത്ത് ശതമാനം ഇമാറാത്തി അധ്യാപകരെ ഉറപ്പാക്കും
പുതിയ ലക്ഷ്യവുമായി കെ എച്ച് ഡി എ
ദുബൈ| ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ 2033 ഓടെ ഇമാറാത്തി അധ്യാപകരുടെ പങ്കാളിത്തം 10 ശതമാനമായി ഉയർത്തുമെന്ന് ദുബൈ നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) പുറത്തിറക്കിയ “വിദ്യാഭ്യാസ തന്ത്രം 2033′ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ തദ്ദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ഇത് വഴി സ്വകാര്യ സ്‌കൂളുകളിൽ ഒരുകൂട്ടം ഇമാറാത്തി അധ്യാപകരെയും പ്രൊഫഷണലുകളെയും വളർത്തിയെടുക്കാനും വിദ്യാഭ്യാസ പ്രക്രിയയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശക്തമാക്കാനും ലക്ഷ്യമിടുന്നു.
പുതിയ തന്ത്രത്തിലൂടെ സ്വകാര്യ സ്‌കൂളുകളിലായി മൂവായിരത്തോളം ഇമാറാത്തി ജീവനക്കാരെ നിയമിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇമാറാത്തി അധ്യാപകരെ സജ്ജമാക്കുന്നതിനായി “ഇമാറാത്തി ടീച്ചേഴ്‌സ് അക്കാദമി’ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന വികസന പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

സ്വദേശിവത്കരണം ശക്തമാക്കുന്നതിനായി അതോറിറ്റിയും സ്വകാര്യ സ്‌കൂളുകളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്ന “പാർട്‌ണേഴ്‌സ് ഇൻ സക്‌സസ്’ പ്രോഗ്രാം, ഫ്ലെക്‌സിബിൾ നാഷണലൈസേഷൻ പദ്ധതി, പരീക്ഷണാടിസ്ഥാനത്തിലുള്ള അധ്യാപന പരിപാടി, അനുഭവസമ്പന്നരായ വിരമിച്ച സ്വദേശികളുടെ സേവനം പ്രയോജനപ്പെടുത്തൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ബാല്യകാല വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തുടർവിദ്യാഭ്യാസം എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ തന്ത്രം 2033 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഘട്ടങ്ങളായി നടപ്പിലാക്കാൻ 28 തന്ത്രപരമായ പദ്ധതികളാണ് അതോറിറ്റി തയ്യാറാക്കിയിട്ടുള്ളത്. ദുബൈയെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Content Highlights:
The Dubai Knowledge and Human Development Authority launched the Education Strategy 2033 to increase Emirati teachers in private schools to 10%. The initiative aims to recruit around 3,000 citizens and will establish the Emirati Teachers Academy. It targets five key educational sectors through 28 strategic projects.

---- facebook comment plugin here -----