Kerala
ആര്യനാട് സിപിഐഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ പെരുമ്പാമ്പ്; സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പിടികൂടി
പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.
തിരുവനന്തപുരം| തിരുവനന്തപുരം ആര്യനാട് സിപിഐഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ പെരുമ്പാമ്പ്. ഓഫീസിന്റെ ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ പരുത്തിപ്പള്ളി വനം വകുപ്പില്‍ അറിയിച്ചു. തുടര്‍ന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ആര്‍ടി അംഗം സ്‌നേക്ക് റെസ്‌ക്യൂവറായ റോഷിനി ജി എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി.
പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. പാര്‍ട്ടി ഓഫീസിന്റെ സമീപത്ത് കൂടി കരമനയാര്‍ ഒഴുകുന്നുണ്ട്. ഇതുവഴി പെരുമ്പാമ്പ് പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറിയതാകാം എന്നാണ് നിഗമനം.
Content Highlights:
A python was found inside the CPIM party office in Aryanad, Thiruvananthapuram. Forest department snake rescuer Roshini GS arrived and safely captured the snake from the office wall. Officials believe the python entered the building from the nearby Karamanayar river.



