Health
പേസ്‌മേക്കര്‍; ഹൃദയത്തിന്റെ വലംകൈ
1958-ലാണ് ലോകത്തില്‍ തന്നെ ആദ്യമായി പേസ്മേക്കര്‍ ഒരു വ്യക്തിയില്‍ ഘടിപ്പിച്ചത്.

ഒരു രോഗിയുടെ ഹൃദയ മിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കര്‍. 1958-ലാണ് ലോകത്തില്‍ തന്നെ ആദ്യമായി പേസ്മേക്കര്‍ ഒരു വ്യക്തിയില്‍ ഘടിപ്പിച്ചത്. അദ്ദേഹം ഹ്യദയ സംബന്ധമായ അസുഖങ്ങള്‍ തരണം ചെയ്യുകയും ചെയ്യ്തു.
ഹൃദയത്തിന്റെ മിടിപ്പ് എങ്ങനെയാണ് സാധ്യമാകുന്നത്?
ഹൃദയത്തിന് നാല് അറകളാണുളളത്. ഓരോ മിടിപ്പും ക്രമത്തിന് നടക്കാന്‍ വേണ്ടി ‘കണ്ടക്ഷന്‍’ എന്ന സംവിധാനമാണ് ഹൃദയത്തിലുളളത്. അതായത് മേല്‍ അറകളില്‍ നിന്നും താഴോട്ടുളള അറകളിലേക്കുളള വളരെ സൂക്ഷ്മ സംവിധാനമാണ് ഇത്. ഇതില്‍ വരുന്ന അസുഖങ്ങള്‍ കാരണം, മിടിപ്പ് ക്രമത്തില്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളെ ഭേദമാക്കാന്‍ വേണ്ടിയാണ് പേസ്മേക്കര്‍ ആവശ്യം വരുന്നത്. നോര്‍മല്‍ ഹൃദയമിടിപ്പ് 60-100 തോതിലാണ്. 50-ല്‍ താഴെ വരുന്ന ഹ്യൃദയമിടിപ്പിനെയാണ് കൂടുതല്‍ കരുതേണ്ടത്. ചില വ്യക്തികള്‍ക്ക് അസുഖങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മിടിപ്പ് കുറയാറുണ്ട്. കഠിനമായി അധ്വാനിക്കുന്ന ആളുകള്‍ക്കും, കായിക താരങ്ങള്‍ക്കുമാണ് ഹ്യൃദയമിടിപ്പ് കുറയാറുളളത്. ഇതൊരു അസുഖമല്ല. പകരം അവരുടെ ശരീരത്തിന്റെ പ്രത്യേകത മാത്രമാണ്.
മിടിപ്പ് കുറയുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍?
1. തലചുറ്റല്‍
2. ബോധക്ഷയം
3. കണ്ണില്‍ ഇരുട്ട്
4. അമിതമായ കിതപ്പ്
5. ശരീരത്തിന്റെ പല ഭാഗത്തും നീര് കെട്ടി നില്‍ക്കുക.
ഹൃദയ താളം മലസ്സിലാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ചെക്കപ്പാണ് ഇ.സി.ജി. ചില സാഹചര്യങ്ങളില്‍ ഇ.സി.ജി എടുത്ത് കഴിഞ്ഞാലും മിടിപ്പ് നോര്‍മലായി കാണാറുണ്ട്. അപ്പോഴാണ് ഹോള്‍ഡര്‍ ചെക്കപ്പ്് നടത്തുന്നത്. ഇതിലൂടെ 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ ഹൃദയതാളം റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. പേസ്മേക്കറിന് രണ്ട് പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഉളളത്. അതില്‍ ഒരു ഭാഗത്തെ പള്‍സ് ജനറേറ്ററെന്ന് പറയുന്നു. ബാറ്ററിയും, പള്‍സ് മേക്കര്‍ കണ്‍ട്രോള്‍ ചെയ്യാനുളള സര്‍ക്ക്യൂഡ് ചിപ്പുമാണ് ഇതിലുളളത്. രണ്ടാമത്തെ ഭാഗം ലീഡാണ്. ഹൃദയമിടിപ്പിലേക്ക് ഘടിപ്പിക്കുന്ന ഒരു സൂക്ഷ്മ വയറാണിത്.
എങ്ങിനെയാണ് പേസ്മേക്കര്‍ ഘടിപ്പിക്കുന്നത്?
കൂടുതലും രോഗികളെ ബോധം കെടുത്താതെ തന്നെയാണ് ഇത് ഘടിപ്പിക്കുന്നത്. ഇടതോ വലതോ തോളിന്റെ തൊട്ട് താഴെ ചെറിയ മുറിവുണ്ടാക്കി അതിന്റെ അകത്ത് തുന്നി പിടിപ്പിക്കുന്നതാണ് പേസ്മേക്കര്‍. അതിന്റെ കമ്പി/ലീഡ് ഒരു ഞരമ്പ് മുഖേന ഹൃദയത്തിന്റെ ഭിത്തിയിലേക്ക് ഘടിപ്പിക്കുന്നു. തുടര്‍ന്ന് 5/7 ദിവസം കഴിയുമ്പോഴേക്കും മുറിവുണങ്ങുകയും രോഗി പഴയ സാഹചര്യത്തിലേക്ക് തിരിച്ച് വരുകയും ചെയ്യുന്നു.
പേസ്മേക്കര്‍ ചെയ്യ്ത രോഗികള്‍ എന്തൊക്കെ കരുതണം?
1. മുറിവ് കരിയുന്നവരെ വ്യത്തിയായി സൂക്ഷിക്കണം.
2. സെല്‍ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക.
3. കമ്പിയ്ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കൈ ചലനങ്ങള്‍ കുറയ്ക്കുക.
4. ബാറ്ററിയ്ക്ക് കാലാവധിയുണ്ട്. അതിനാല്‍ ഓരോ വര്‍ഷവും ബാറ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
5. ഡോക്ടറുടെ അനുവാദത്തോടെ മറ്റ് മരുന്നുകള്‍ കഴിക്കാവുന്നതാണ്.
കടപ്പാട്- ഡോ: ഗംഗന്‍ വേലായുധന്‍.
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍