Connect with us

From the print

വാഹനം കൈമാറുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റണം; മുന്നറയിപ്പുമായി എം വി ഡി

www. parivahan.gov.in വെബ്‌സൈറ്റ് വഴി ഉടമസ്ഥാവകാശം മാറ്റാം. 14 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം | വാഹനം കൈമാറുമ്പോള്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.

വാഹനം കൈമാറുന്നത് ചിലപ്പോള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോര്‍മാറ്റിലോ ഒപ്പിട്ട് വാങ്ങിച്ചതിന്റെ പേരില്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എം വി ഡി പറയുന്നു. നമ്മുടെ പേരില്‍ ഉണ്ടായിരുന്ന ഒരു വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ 14 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ ആര്‍ സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയ്യാറാക്കി ആര്‍ ടി ഓഫീസില്‍ സമര്‍പ്പിക്കണം. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒ ടി പി വന്ന് ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് പേയ്മെന്റ് സക്സസ്സ് ആയാല്‍ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതല്‍ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്.

വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശികയുണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്. വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആര്‍ സി ഓണര്‍ ആയതിനാല്‍ ഇനി മുതല്‍ വാഹനം കൈമാറുമ്പോള്‍ എന്ത് മോഹന വാഗ്ദാനം നല്‍കിയാലും ആരും വീണു പോകരുതെന്നും എം വി ഡി ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു

www. parivahan.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച് വേണം രേഖള്‍ സമര്‍പ്പിച്ച് ഉടമസ്ഥാവകാശം മാറ്റാന്‍. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

 

Latest