National
പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡൽഹി | കേന്ദ്ര സർക്കാറിനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേരും.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എൻ സി പി നേതാവ് ശരത് പവാർ തുടങ്ങിയ നേതാക്കളാണ് ഇന്നത്തെ വെർച്വൽ യോഗത്തിൽ പങ്കെടുക്കുക.
---- facebook comment plugin here -----




