operation sindoor
ഓപറേഷന്‍ സിന്ദൂര്‍ പ്രിസിഷന്‍ അറ്റാക്ക് ; ലക്ഷ്യമിട്ടത് ഭീകരരെ മാത്രമെന്നും സൈന്യം
സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷന്‍ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന അറിയിച്ചു

ന്യൂഡല്‍ഹി | രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ജമ്മുവില്‍ എത്തിയതെന്നും ഇതിനെ തടയിടാനാണ് അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നും വിദേശകാര്യ സെക്രട്ടി വിക്രം മിസ്രി. ടിആര്‍എഫ് ആണ് പഹല്‍ഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്‌കര്‍ഇതയിബയുമായി ബന്ധമുള്ള സംഘടനയാണ് ഇത്. അവര്‍ക്ക് പിന്നില്‍ വലിയ ഭീകരവാദ സംഘടനകളാണ് ഉള്ളത്. പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരവാദ സംഘടനകളായ എല്‍ഇടി, ജയ്‌ഷെ എന്നിവരാണ് ഇതിനു പിന്നില്‍ ഉള്ളതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു
ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പഹല്‍ഗാമിലെ നിഷ്ഠൂരമായ ആക്രമണത്തിന് ഇന്ത്യ മറുപടി നല്‍കി. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ക്രൂരമായാണ് വിനോദസഞ്ചാരികളെ ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ അധിനിവേശ മേഖലകളിലും ഭീകരവാദികളുടെ വലിയ കേന്ദ്രങ്ങളാണ് ഉള്ളത്. ഭീകരവാദികളുടെ സുപക്ഷിത ഇടമാണ് പാകിസ്താന്‍. ഇത് തകര്‍ക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അവരുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ക്കും സഹായികള്‍ക്കും കൃത്യമായ ഉത്തരം നല്‍കുക എന്നതാണ് ഈ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വ്യക്തമാക്കി.
#WATCH | #OperationSindoor | Terror site Markaz Subhan Allah, Bahawalpur, Pakistan, the headquarters of Jaish-e-Mohammed, targeted by Indian Armed Forces.” pic.twitter.com/iM4s91ktb8
— ANI (@ANI) May 7, 2025
അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്ലി ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പിരശീലനം ലഭിച്ച ക്യാമ്പുകളും ആക്രമിച്ചു. ഇന്ത്യ തകര്‍ത്തതില്‍ ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മിച്ച ഭീകരകേന്ദ്രമായ മര്‍കസ് തയ്ബയും ഉള്‍പ്പെടും. അവയുടെ ചിത്രങ്ങളടക്കം പുറത്തുവിട്ട് സൈന്യം.പഹല്‍ഗാം അന്വേഷണത്തില്‍ പാക് ബന്ധത്തിന് തെളിവ് ലഭിച്ചു. ഭീകരര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടു. പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മിടുക്കരാണെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി
സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷന്‍ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന അറിയിച്ചു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധം ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും സേന അറിയിച്ചു.
ഇന്ത്യ നേരിട്ട ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.