Kerala
ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍
വാഹന കള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഭൂട്ടാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
കൊച്ചി | ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലെത്തി. വാഹന കള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഭൂട്ടാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ഇന്ന്
ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളിലെയും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ചയാകും. ഓപ്പറേഷന്‍ നുംഖൂറിലൂടെ കേരളത്തില്‍ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
15000 വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് കടത്തിയത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് വാഹനങ്ങള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ രാജ്യത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. സൂപ്പര്‍ കാറുകളും ബൈക്കുകളും അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്.
നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.






