Connect with us

National

ദക്ഷിണ കന്നട മദ്റസ മാനേജ്മെന്റ് സംഗമം നാളെ

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും

Published

|

Last Updated

മംഗളുരു |  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ദക്ഷിണ കന്നടയിലെ മദ്റസ മാനേജ്മെന്റ് സംഗമം ഏപ്രില്‍ 22ന് ബുധാഴ്ച രാവിലെ 10 മണിക്ക് മംഗലാപുരം ടൗണ്‍ഹാളില്‍ വച്ച് നടക്കും. ദക്ഷിണ കന്നടയിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് മദ്റസകളുടെ മാനേജ്മെന്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമം സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ കെ.എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

മദ്റസ കരിക്കുലം, കാര്യക്ഷമമായ മാനേജ്മെന്റ് , ഫലപ്രദമായ പഠന രീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെടുന്ന സംഗമത്തെ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ സി പി സൈതലവി മാസ്റ്റര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി ഉജ്റെ, കന്നട ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ മദനി ജെപ്പു തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും