Kerala
'കേരളത്തിലെവിടേയും മൂന്ന് ലക്ഷംവരെ വായ്പ'; തന്റെ പേരില്‍ വ്യാജ പരസ്യം പ്രചരിക്കുന്നതായി അജു വര്‍ഗീസ്
അജുവര്‍ഗീസിന്റെ ചിത്രസഹിതമാണ് എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് പരസ്യ ചെയ്തിരിക്കുന്നത്
കൊച്ചി |തന്റെ പേരും ചിത്രവും ഉപയോഗിച്ച് വായ്പ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യമെന്നും ആരും ചതിയില്‍പ്പെടരുതെന്നും അജി ഫേസ്്ബുക്കില്‍ കുറിച്ചു
ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. അജുവര്‍ഗീസിന്റെ ചിത്രസഹിതമാണ് എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് പരസ്യ ചെയ്തിരിക്കുന്നത്. ഇതുപോലെ മറ്റ് ചലച്ചിത്ര താരങ്ങളുടെ ചിത്രം ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നുണ്ട്.
‘എന്റെ അനുവാദമില്ലാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും അവരുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും നിങ്ങളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ഥിക്കുന്നു.’- അജു സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.






