Connect with us

Ongoing News

കാത്തിരിപ്പിന് വിരാമം; ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കുന്നു; പുതിയ മാറ്റങ്ങളും ടിക്കറ്റ് നിരക്കും അറിയാം

മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച പ്രവർത്തനം പുനരാരംഭിക്കുന്നത് ടൂറിസ്റ്റുകൾക്കും താമസക്കാർക്കും ഒരുപോലെ ആശ്വാസകരമാണ്.

Published

|

Last Updated

ദുബൈ | പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബൈയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇന്ന് വൈകുന്നേരം 5 മണിക്ക് വീണ്ടും തുറക്കുന്നു. മുപ്പതാം സീസണിലൂടെ കടന്നുപോകുന്ന ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 15 ന് ആരംഭിച്ച ഈ സീസൺ 2026 മെയ് 10 വരെ തുടരുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച പ്രവർത്തനം പുനരാരംഭിക്കുന്നത് ടൂറിസ്റ്റുകൾക്കും താമസക്കാർക്കും ഒരുപോലെ ആശ്വാസകരമാണ്.

ഇത്തവണ 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം ഭക്ഷണശാലകളും ഇവിടെയുണ്ട്. കൂടാതെ 40,500 ഷോകളിലായി ലോകോത്തര നിലവാരമുള്ള 450 കലാകാരന്മാർ അണിനിരക്കും. കാർണിവലിൽ 200 ലധികം റൈഡുകളും ഗെയിമുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകൾ കഴിഞ്ഞ സീസണിന് സമാനമായി തുടരും. പ്രവൃത്തിദിവസങ്ങളിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 25 ദിർഹവും അല്ലാത്ത ദിവസങ്ങളിൽ 30 ദിർഹവുമാണ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും (People of Determination) പ്രവേശനം സൗജന്യമാണ്. ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം. പൊതു അവധി ദിവസങ്ങളിൽ ഈ നിബന്ധന ബാധകമല്ല.

പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെയുമായിരിക്കും പ്രവർത്തന സമയം. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി സിൽവർ മുതൽ ഡയമണ്ട് വരെയുള്ള വിഐപി പാക്കുകളും ലഭ്യമാണ്. ഇതിൽ റിസർവ്ഡ് പാർക്കിംഗ്, റൈഡുകളിലേക്കുള്ള മുൻഗണന തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

Summary

Global Village Dubai is set to reopen its gates today at 5 PM following a temporary closure due to regional tensions. The multicultural destination features 30 pavilions representing over 90 cultures, along with thousands of shopping outlets and diverse dining options. Ticket prices start from Dh25, and the season is expected to run until May 10, 2026, offering a wide range of entertainment and family-friendly activities.

---- facebook comment plugin here -----