Connect with us

Education Notification

ഒ എൻ ജി സി 2,000 സ്കോളർഷിപ്പ്

അക്കാദമിക് മികവുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഒ എൻ ജി സി ഫൗണ്ടേഷൻ മെറിറ്റ് സ്‌കോളർഷിപ്പ് നൽകുന്നു

Published

|

Last Updated

യിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ നൽകുന്ന മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അക്കാദമിക് മികവുള്ള വിദ്യാർഥികളിൽ സാന്പത്തിക പ്രതിസന്ധിയുള്ളവർക്ക് വിവിധ വിഷയങ്ങളിൽ ഉന്നത പഠനത്തിനാണ് ഒ എൻ ജി സി ഫൗണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് നൽകുന്നത്.

2,000

എസ് സി/ എസ് ടി, ഒ ബി സി, ജനറൽ (ഇ ഡബ്ല്യു എസ്) വിഭാഗങ്ങളിലായി 2,000 പേർക്ക് സ്‌കോളർഷിപ്പ് നൽകും. സ്കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്ക് നീക്കിവെച്ചിട്ടുണ്ട്. ജനറൽ, ഒ ബി സി കാറ്റഗറികളിൽ 500 വീതവും എസ് സി/എസ് ടി വിഭാഗങ്ങളിൽ 1,000 പേർക്കും അഞ്ച് സോണുകളായി (നോർത്ത്, വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത്) തിരിച്ചാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. കേരളം സൗത്ത് സോണിലാണ് ഉൾപ്പെടുന്നത്.

കോഴ്‌സുകൾ

എൻജിനീയറിംഗ്, എം ബി ബി എസ്, എം ബി എ, ജിയോഫിസിക്സ്, ജിയോളജിയിൽ മാസ്റ്റേഴ്സ് തുടങ്ങിയ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എൻജിനീയറിംഗ്, എം ബി ബി എസ് കോഴ്സുകൾ നാല് വർഷവും എം ബി എ മാസ്റ്റേഴ്സ് (ജിയോളജി, ജിയോഫിസിക്സ്) പ്രോഗ്രാമുകൾ രണ്ട് വർഷവുമാണ്.

തുക

പ്രതിമാസം 4,000 രൂപ വെച്ച് ഒരു വർഷം 18,000 രൂപ സ്കോളർഷിപ്പ് നൽകും. എൻജിനീയറിംഗ്, എം ബി ബി എസ് പഠനത്തിന് നാല് വർഷവും എം ബി എ, മാസ്റ്റേഴ്‌സ് കോഴ്‌സുകൾക്ക് രണ്ട് വർഷവും സ്‌കോളർഷിപ്പ് ലഭിക്കും.

ഒ ബി സി

എൻജിനീയറിംഗ്- 300, എം ബി ബി എസ്- 50, എം ബി എ- 50, മാസ്റ്റേഴ്‌സ് (ജിയോളജി/ ജിയോഫിസിക്‌സ്- 100). അഞ്ച് സോണുകളിലായി 100 വീതമാണ് സ്കോളർഷിപ്പുകൾ.
യോഗ്യത: എൻജിനീയറിംഗ്/എം ബി ബി എസ് കോഴ്‌സുകാർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ പ്ലസ്ടുവും പി ജി കോഴ്സിന് (ജിയോളജി/ജിയോഫിസിക്‌സ്/ എം ബി എ) 60 ശതമാനം മാർക്കോടെ ബിരുദവുമുണ്ടായിരിക്കണം. കുടുംബ വർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.

ജനറൽ

എൻജിനീയറിംഗ് 300, എം ബി ബി എസ്- 50, മാസ്റ്റേഴ്സ് (ജിയോളജി/ ജിയോഫിസിക്സ് -100). അഞ്ച് സോണുകളിലായി 100 വീതമാണ് സ്‌കോളർഷിപ്പുകൾ.
യോഗ്യത: എൻജിനീയറിംഗ് /എം ബി ബി എസ് കോഴ്‌സുകൾക്ക് 60 ശതമാനം മാർക്ക് / തത്തുല്യ ഗ്രേഡോടെ പ്ലസ്ടുവും പി ജി കോഴ്സിന് (ജിയോളജി/ജിയോഫിസിക്‌സ്/ എം ബി എ) 60 ശതമാനം മാർക്കോടെ ബിരുദവുമുണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.

നിബന്ധന

എ ഐ സി ടി ഇ/എം സി ഐ/യു ജി സി/ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റീസ്/സ്റ്റേറ്റ് എജ്യൂക്കേഷൻ ബോർഡ്/കേന്ദ്ര, സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം കോഴ്സ് പഠിക്കേണ്ടത്. ഫുൾ ടൈം റെഗുലർ കോഴ്സിന് പഠിക്കുന്ന ആദ്യവർഷക്കാരായിരിക്കണം. പ്രായപരിധി 30 വയസ്സ്. ഏത് സോണിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ്

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തുല്യ മാർക്ക് വന്നാൽ കുറഞ്ഞവരുമാനമുള്ളവരെ പരിഗണിക്കും. ബി പി എൽ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

അപേക്ഷ

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ (scholarships.gov.in) വഴി രജിസ്റ്റർ ചെയ്തതിന് ശേഷം വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കുമ്പോൾ എൻ എസ് പി പോർട്ടലിൽ നിന്ന് ലഭിക്കുന്ന ഒ ടി ആർ (വൺ-ടൈം രജിസ്‌ട്രേഷൻ) നമ്പർ ആവശ്യമാണ്. യോഗ്യത, പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കോളജ് ഐ ഡി കാർഡ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷാ സമർപ്പണത്തിനും അനുബന്ധ വിവരങ്ങൾക്കും ഒ എൻ ജി സി ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഈമാസം 15. വെബ്‌സൈറ്റ്: www.ongcscholar.org.

Content Highlights:
The ONGC Foundation is inviting applications for its merit scholarship aimed at supporting students from economically weaker sections pursuing Engineering, MBBS, MBA, and Masters in Geology or Geophysics. A total of 2,000 scholarships are available across SC, ST, OBC, and General categories, with 30 percent specifically reserved for female candidates. Eligible students must have secured at least 60 percent marks in their previous exams and have a family income below 2 lakh per annum. The application must be submitted through the ONGC Foundation website by May 15, following registration on the National Scholarship Portal.

Latest